കൊച്ചി : ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. എല്‍ദോ എംഎല്‍എ അടക്കമുള്ള എംഎല്‍എ മാരെ പോലീസ് മര്‍ദ്ധിച്ചതിനു
പിന്നില്‍ ഗൂഢാലോചനയുണ്ട് . സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്കിയ തെളിവുകള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ലാത്തിച്ചാര്‍ജിന്റെ സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥന് സംഭവസ്ഥലത്തു നിന്നും മാറി നിന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോയ്ക്ക് പരിക്കു പറ്റിയതായി തെളിവുകളുണ്ട്. എന്നാല്‍ അന്വേഷണം പോലീസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന കേസിന്റെ തെളിവുകള്‍ പോലീസ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് അന്വേഷിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.