വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും.ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍.
1200ല്‍ പരം മല്‍സ്യബന്ധന ബോട്ടുകളാണ് ട്രോളിംഗിനു പോകാന്‍ തയ്യാറെടുക്കുന്നത്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തിരിച്ചെത്തിയതോടെ ഹാര്‍ബര്‍ ഉണര്‍ന്നിരിക്കുകയാണ്.
കടലില്‍ പോകാനുള്ള ആവേശത്തിലാണ് തൊഴിലാളികള്‍. ബോട്ടുകളില്‍ വലകളും,ഭക്ഷണ സാധനങ്ങളും,ഐസുകളും എല്ലാം നിറയ്ക്കാന്‍ തുടങ്ങിയതോടെ വലക്കടകള്,പലചരക്ക് കടകള്‍ ,ഐസ് പ്ലാന്ന്റുകള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെടുകയാണ്.
മറൈന്‍ ഡീസല്‍ പമ്പുകള്‍ക്ക് ഈ മാസം 31 വരെ നിരോധനമായതിനാല്‍ 31 നു രാവിലെ മുതല്ക്കേ ബോട്ടുകളില്‍ ഇന്ധനം നിറച്ചു തുടങ്ങുകയുള്ളു. യാര്‍ഡുകളില്‍ അറ്റക്കുറ്റപണിക്കായി കയറ്റിയ ബോട്ടുകള്‍ അവസാന ഒരുക്കത്തിലാണ്.