മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മതില്‍ ചാടിക്കടക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ്ബ്രദര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്.
25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. എസ് ടോക്കീസ്, ഷാമന്‍ ഇന്റര്‍നാഷണല്‍, വൈശക സിനിമ എന്നീ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രശസ്ത തെന്നിന്ത്യന്‍ താരം റെജീന കസാന്‍ഡ്രയും ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നു.
വമ്പന്‍ താര നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ബിഗ്ബ്രദര്‍. സര്‍ജാനോ ഖാലിദ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍ എന്നിവർ ചിത്രത്തില്‍ അണിനിരക്കുന്നു
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം നല്‍കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബെംഗലുരു, മംഗലാപുരം എന്നിവടങ്ങളില്‍ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനായുള്ളത്. ജൂണ്‍ 25നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
Big Brother First Look Poster
Posted by Mohanlal on Tuesday, July 30, 2019















