വ്യാപാര ബന്ധ നിരോധനം ; കൂടുതല്‍ ബാധിക്കുന്നത് പാകിസ്ഥാനെ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വ്യാപാര ബന്ധ നിരോധനം ; കൂടുതല്‍ ബാധിക്കുന്നത് പാകിസ്ഥാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2019, 09:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിച്ചത് ഏറ്റവും കൂടുതല്‍ ബാധിക്കുക പാകിസ്ഥാനെയാണെന്ന് റിപ്പോര്‍ട്ട്. വളരെ ചെറിയൊരു ശതമാനം കയറ്റുമതിയെ മാത്രമാണ് ഇത് ബാധിക്കുകയെന്നും ഇത് ഇന്ത്യക്കൊരു തിരിച്ചടിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2 ബില്യണ്‍ ഡോളറിന്റേതാണ്. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.6 ശതമാനം മാത്രമാണ്. അതേസമയം പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ഷം 450 മില്യണ്‍ ഡോളറിന്റേതാണ്. പാകിസ്ഥാനെ സംബന്ധിച്ച് ഇത് വലിയൊരു തുകയാണ്.

പാകിസ്ഥാനിലേക്കെത്തുന്ന പല ഇന്ത്യന്‍ ചരക്കുകളും നേരിട്ട് പാകിസ്ഥാനിലേക്കെത്തുകയല്ല ചെയ്യുന്നത്. അഫ്ഗാന്‍ , യുഎഇ വഴിയാണ് കൂടുതലും പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ സാധനങ്ങളെത്തുന്നത്. നേരിട്ടുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതോടെ ഇതുവഴിയുള്ള വ്യാപാരം കൂടുതലാകും. ചുരുക്കത്തില്‍ പാകിസ്ഥാന്റെ തീരുമാനം മൂലം വ്യാപാര നഷ്ടം പാകിസ്ഥാനു തന്നെയാകും.

ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഇന്ത്യയില്‍ നിന്നും 2.06 ബില്യണ്‍ യുഎസ് ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ ഇസ്ലാമാബാദിലേക്ക് കയറ്റുമതി ചെയ്യുകയും 495 ദശലക്ഷം യുഎസ് ഡോളര്‍ വില വരുന്ന സാധനങ്ങള്‍ 2019 സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ഇസ്ലാമാബാദിലേക്കുള്ള കയറ്റുമതി 452.5 ദശലക്ഷം യുഎസ് ഡോളറും ഇറക്കുമതി 7.13 ദശലക്ഷം യുഎസ് ഡോളറുമാണ്.

പഴങ്ങള്‍, ഭക്ഷ്യയോഗ്യമായ പരിപ്പ്,സിമന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍,അയിരുകള്‍ എന്നിവയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രാഥമിക വസ്തുക്കള്‍. അസംസ്‌കൃത കോട്ടണ്‍, കോട്ടണ്‍ നൂല്‍, രാസവസ്തുക്കള്‍,പ്ലാസ്റ്റിക്, ചായങ്ങല്‍ എന്നിവയാണ് പാകിസ്ഥാനിലേക്കുള്ള പ്രധാന കയറ്റുമതി.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് നാല്‍പതോളം സിആര്‍പിഎഫ് ജവാന്മാര്‍ വധിക്കപ്പെട്ടതോടെ പാകിസ്ഥാന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ 200 ശതമാനം നികുതി ചുമത്തുകയും പാകിസ്ഥാന്റെ എംഎഫ്എന്‍ പദവി ഇന്ത്യ പിന്‍വലിക്കുകയും ചെയ്തിരുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇസ്ലാമാബാദില്‍ നിന്നുള്ള ഇറക്കുമതി ഈ വര്‍ഷം മാര്‍ച്ചില്‍ 92 ശതമാനം ഇടിഞ്ഞ് 2.84 മില്യണ്‍ ഡോളറിലെത്തി. സമീപ കാലത്തെ കണക്കുകള്‍ പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്റെ ജിഡിപി 3.3 ശതമാനം മാത്രമാണ് വളര്‍ന്നത്. അതേസമയം ഇന്ത്യയുടെ ജിഡിപി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായി ഉയര്‍ന്നു.

പാകിസ്ഥാനില്‍ നിന്നുള്ള തുണിത്തരങ്ങള്‍, ഔഷധ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ മുതലായവയുടെ വിതരണം ഇന്ത്യ വെട്ടിക്കുറക്കുന്നത് പാകിസ്ഥാന്‍ ആഭ്യന്തര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ജമ്മു കശ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കുകയും കേന്ദ്രവുമായുള്ള ഉഭയകക്ഷി വ്യാപാരം താല്‍കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies