72 മത് സ്വാതന്ത്യ ദിനാഘോഷം ദുബായ് അൽ ഹമറിയ ഡിപ്ലോമാറ്റിക് കോൺക്ലേവിലെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കും. ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പതാകയുയർത്തൽ ചടങ്ങ് നടക്കും. 9.30 വരെയാണ് ആഘോഷ പരിപാടികൾ. ചടങ്ങിൽ എല്ലാ ഭാരതീയർക്കും പങ്കെടുക്കാമെന്ന് പ്രസ് കോൺസുൽ നീരജ് അഗർവാൾ അറിയിച്ചു.