തൃശൂര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടീയ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്.
73.45 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത്. 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. മണലിപ്പുഴയുടേയും കരിവന്നൂര്‍ പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.