ഒരു കിലോ തേയിലയ്‌ക്ക് വില 75,000 രൂപ. ഗുവാഹട്ടിയിലാണ് തേയിലയ്‌ക്ക് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ജി ടാക്ക് സെന്ററില്‍ ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ളൈ എന്ന തേയിലയാണ് 75,000 രൂപയ്‌ക്ക് വിറ്റു പോയത്.
ഗുവാഹട്ടിയിലെ ആസാം ടീ ട്രൈഡേഴ്‌സാണ് തേയില വാങ്ങിയത്. അസമിലെ ദിബ്രുഗര്‍ഹിലെ ദിക്കോം ടീ എസ്‌റ്റേറ്റിലാണ് ഈ തേയില ഉത്പാദിപ്പിച്ചത്.
മികച്ച ഗുണനിലവാരമുള്ള തേയിലയ്‌ക്ക് നല്ല വില നല്‍കി വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറാണെന്നും ഗുവാഹട്ടി ലേല സെന്ററിനെ ഗുണനിലവാരമുള്ള തേയില ലഭിക്കുന്ന സ്ഥലമായി ലോകം അംഗീകരിച്ചെന്നും ജി ടാക്ക് സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.
തേയില വ്യവസായ രംഗത്തെ റെക്കോര്‍ഡുകള്‍ തിരുത്താനുള്ള വേദിയായി മാറിയിരിക്കുകയാണ് ഗുവാഹട്ടിയിലെ ലേല സെന്റര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















