എറണാകുളം: മഴ കനത്ത നാശം വിതച്ച കേരളത്തിന് ദുരിതത്തില്‍ നിന്നും കരകയറാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും കേന്ദ്രം നല്കി. കഴിഞ്ഞ പ്രളയത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത് 3047 കോടി രൂപയാണ്. ഇതില്‍ പകുതിയോളം തുക സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
പ്രളയ സഹായമായി ലഭിക്കുന്ന വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രളയ സഹായമായി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കാമെന്നേറ്റ ഫണ്ട് കേന്ദ്രം തടഞ്ഞെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.