ന്യൂഡല്‍ഹി: ബോളിവുഡ് നടി പ്രീയങ്കാ ചോപ്രയ്ക്കെതിരെ പാകിസ്ഥാന് മന്ത്രി രംഗത്ത്. യുനീസെഫ് ഗുഡ്വില് അംബാസഡര്‍ എന്ന സ്ഥാനത്തുനിന്ന് പ്രീയങ്കയെ മാറ്റണമെന്ന ആവശ്യമാണ് പാകിസ്ഥാന് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിന് മസാരി ഉന്നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംരക്ഷണത്തിനായുള്ള സംഘടനയാണ് യുനീസെഫ്.
കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിനനുകൂലമായി പ്രീയങ്ക നടത്തിയ പരാമര്‍ശങ്ങളാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.യുനീസെഫ് പോലുള്ള ആഗോളമാനങ്ങളുള്ള ഒരു സംഘടനയുടെ പ്രചാരകയാണവര്. രാജ്യാന്തര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയത്തിലാണ് പ്രീയങ്ക ഏകപക്ഷീയമായി സംസാരിച്ചത്; മസാരി സൂചിപ്പിച്ചു. ഇത്തരത്തിലുള്ള വ്യക്തിയ്ക്ക് ലോകനിലവാരമുള്ള ഒരു സംഘടനയുടെ ചുമതലകള്‍ വഹിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്നും മസാരി അയച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.
മുന്‍പ് പ്രീയങ്കക്കെതിരെ ട്ര്വിറ്ററിലൂടെ മസാനി രംഗത്തുവന്നിരുന്നു.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും വിദേശ ടിവി ഷോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പ്രീയങ്ക വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ലോക സുന്ദരിപട്ടത്തിലൂടെ വിദേശത്ത് ശ്രദ്ധനേടിയ താരമാണ്.