ബാഹുബലിക്ക് ഒരു മൂന്നാം ഭാഗം വരുമോയെന്ന ആകാംക്ഷയോടെ തന്നെയാണ് എല്ലാ സിനിമ പ്രേക്ഷകരും. കാരണം അത്രയ്‌ക്കും പ്രേഷക-നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍.
എന്നാല്‍ ശക്തമായ തിരക്കഥയുണ്ടെങ്കില്‍ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുക്കുമെന്നാണ് സംവിധായകന്‍ രാജ മൗലി നേരത്തെ പറഞ്ഞത്. ഇപ്പോള്‍ പ്രഭാസും ഇത്തരം ഒരു പ്രതീക്ഷ മുന്നോട്ട് വെക്കുകയാണ്.
ബാഹുബലി-3 നടക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ രാജമൗലി മൂന്നാം ഭാഗം ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം ആവേശഭരിതനായിരിക്കണമെന്നും പ്രഭാസ് പറഞ്ഞു.
രാജമൗലി 6 തിരക്കഥകള്‍ മാത്രമാണ് തനിക്ക് നല്‍കിയത്. എങ്കില്‍ 10-14 തിരക്കഥയെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടാകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജമൗലിയുടെ മനസില്‍ ബാഹുബലി എന്ന ചിത്രത്തിന്റെ തിരക്കഥ ഉണ്ടായിരുന്നുവെന്ന കാര്യം തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷം ബാഹുബലിയ്‌ക്കായി നല്‍കിയതില്‍ താന്‍ ഏറെ സന്തോഷവാനാണ്. അമരേന്ദ്ര ബാഹുബലിയും മഹേന്ദ്ര ബാഹുബലിയും തന്നില്‍ നിന്ന് ഒരിക്കലും പുറത്ത് പോകില്ലെന്നും പ്രഭാസ് പറഞ്ഞു.
2015ലാണ് ബാഹുബലി പുറത്തിറങ്ങിയത്. തുടര്‍ന്ന് രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പായിരുന്നു. 2017 ഏപ്രില്‍ അവസാനത്തോടെ ബാഹുബലിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ആദ്യമായി 1000 കോടി കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നാതാണ് ബാഹുബലിയുടെ റെക്കോര്‍ഡ്.
1700 കോടിയില്‍ അധികമാണ് ബാഹുബലിയുടെ കളക്ഷന്‍. ഇന്നുവരെ ഒരു ഇന്ത്യന്‍ ചിത്രവും ബാഹുബലിയുടെ റെക്കോഡ് തകര്‍ത്തിട്ടില്ല. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് , ഹിന്ദി എന്നീ ഇന്ത്യന്‍ ഭാഷയ്‌ക്ക് പുറമേ റഷ്യ, ചൈനീസ്, ജാപ്പനീസ് എന്നീ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.















