താര ജാഡകളില്ലാത്ത നടനാണ് രണ്‍വീര്‍ സിംഗ്. സുഹൃത്തുക്കളാണെങ്കിലും ആരാധകരാണെങ്കിലും രണ്‍വീറിന് ഒരു പോലെയാണ്. അതുപോലെ തന്നെ സര്‍പ്രൈസ് നല്‍കുന്നതിലും രണ്‍വീര്‍ മുന്നിലാണ്. ഗര്‍ഭിണിയായ തന്റെ ആരാധികയെ കാണാന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയത് സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
രണ്‍വീറിന്റെ കടുത്ത ആരാധികയാണ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കിരണ്‍. രണ്‍വീറിന്റെ ഫാന്‍ പേജിന്റെ അഡ്മിന് കൂടിയാണ് കിരണ്‍. അദ്ദേഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഫാന്‍ പേജുകളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ലണ്ടനില്‍ എവിടെ എത്തിയാലും രണ്വീരിനെ കാണാന്‍ കിരണ്‍ എത്താറുണ്ടായിരുന്നു.

രണ്‍വീറിന്റെ അടുത്ത ചിത്രമായ ’83’ യുടെ ഷൂട്ടിങ്ങിനായി ലണ്ടനില്‍ എത്തിയതായിരുന്നു രണ്‍വീര്‍. അതിനിടെയായിരുന്നു കിരണിന്റെ വീട്ടിലേക്കുള്ള രണ്‍വീറിന്റെ സര്‍പ്രൈസ് സന്ദര്‍ശനം. ഷൂട്ടിനെത്തിയപ്പോഴാണ് കിരണ്‍ ഗര്‍ഭിണിയാണെന്നും തന്നെ കാണാന്‍ ആഗ്രഹിക്കുന്നെണ്ടെന്നുമുള്ള വിവരം രണ്‍വീര്‍ അറിഞ്ഞത്.

പിന്നെ ഒട്ടും സമയം പാഴാക്കാതെ തന്റെ ആരാധികയെ കാണാന്‍ രണ്‍വീര്‍ അവരുടെ വീട്ടില്‍ എത്തുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ഇതെന്നും കിരണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കിരണ്‍ ഈ വിശേഷം പങ്കുവെച്ചത്.
അപ്രതീക്ഷിതമായി വീട്ടിലെത്തിയ രണ്‍വീറിനെ കണ്ട കിരണ്‍ അടുക്കളയിലേക്ക് ഓടി ഒളിച്ചു. തുടര്‍ന്ന് രണ്‍വീറിനെ കണ്ടതും കിരണിന്റെ സന്തോഷം കരച്ചിലിലേക്ക് വഴിമാറി.

ആരാധികയുടെ കുടുംബത്തോടൊപ്പം ഒന്നര മണിക്കൂര്‍ ചിലവഴിച്ചാണ് താരം അവിടെ നിന്നും തിരിച്ചത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണെന്നും തന്റെ സ്വപ്നമാണ് സഫലമായതെന്നും കിരണ്‍ ട്വീറ്റിലൂടെ പറഞ്ഞു.















