തമിഴ് സൂപ്പര്‍ താരം സൂര്യയുടെ അടുത്ത ചിത്രമായ സുരറൈ പൊട്രില്‍ പ്രധാന വേഷത്തില്‍ ഉര്‍വശിയെത്തുന്നു. മാധവന് നായകനായ ‘ഇരുതി സുട്ര്’ എന്ന ചിത്രത്തിന്റെ സംവിധായക സുധ കൊങ്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിയാണ്.
ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര് ഗോപിനാഥിന്റെ ജീവിതം പ്രമോയമാകുന്ന ചിത്രമാണ് സുരറൈ പൊട്ര്. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര് ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനാണ്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്.
സൂര്യയുടെ 38-മത്തെ ചിത്രമാണിത്. മോഹന്‍ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ‘ഇരുതിസുട്രിന്’ പുറമെ,’ ദ്രോഹി’, ‘ഗുരു’ എന്നീ ചിത്രങ്ങളും സുധ സംവിധാനം ചെയ്തിട്ടുണ്ട്.