റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവര്‍ഡ് നേടുന്ന ചിത്രം പങ്കുവെച്ച് നടന് മോഹന്‍ലാല്‍. ലാല്‍ തന്നെയാണ് അവര്‍ഡ് വാങ്ങുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയില്‍ നിന്നാണ് മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ‘ഒടിയന്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ‘ഏനൊരുവന്‍’ എന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹമായത്.
മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് ഒരു മണിക്കൂര്‍ കൊണ്ട് നിരവധി പ്രതികരണമാണ് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തില്‍ നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് എം ജയചന്ദ്രനാണ്.
Happy and honored to receive the Red FM Malayalam Music Best Celebrity Singer Award from Kaviyoor Ponnamma amma, for the song 'Enoruvan' from the film 'Odiyan'.
Posted by Mohanlal on Monday, August 26, 2019