മോഹന്‍ലാലിന്റെ ഓണ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറില്‍ ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെപിഎസ്സി ലളിതയുമാണെങ്കില് തൃശ്ശൂര്‍ ഭാഷയും ഇട്ടിമാണി സംസാരിക്കുമെന്ന് ട്രെയിലറിലൂടെ വ്യക്തമാക്കുന്നു.
ഒട്ടേറെ നര്‍മ്മങ്ങള്‍ നിറഞ്ഞു നില്ക്കുന്നു ചിത്രമാണ് ഇട്ടിമാണി. ഇത് ഇട്ടിച്ചന്റെ വക ഒരു ചെറിയ വെടിക്കെട്ട് എന്നതോടെയാണ് ചിത്രത്തിന്റെ ടീസര്‍ അവസാനിക്കുന്നത്.
ജിബി-ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. കെപിഎസി ലളിത, സലീംകുമാര്‍, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, വിനു മോഹന്‍, രാധിക ശരത്കുമാര് എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രത്തിലുണ്ട്.
മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.