തമിഴ്നാട് വിപണിയില്‍ മുല്ലപൂവിന്റെ വില കുതിക്കുന്നു. വിനായക ചതുര്‍ഥി അടുത്തതോടെ പൂക്കളുടെ വിലയും കുതിക്കുകയാണ്. ഒരു ദിവസത്തിനിടെ മുല്ലപൂവിന് 150 രൂപയാണ് അധിക വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 450 രൂപയായിരുന്ന മുല്ലയ്ക്ക് ഇന്ന് 600 രൂപയാണ്.
വിനായക ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി മുല്ലപൂവിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് കച്ചവടക്കാര്‍ മുല്ലയുടെ വില 450-തില്‍ നിന്ന് 600 രൂപയായി ഉയര്‍ത്തിയത്. മൊത്ത കച്ചവടക്കാര്‍ 300 ഗ്രാം മുല്ലയ്ക്ക് 280 രൂപയാണ് ഈടാക്കുന്നത്.
മുല്ല വിഭാഗത്തില്‍പെടുന്ന ജാസ്മിന് പൂവിനാണ് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. തമിഴ്നാട് കോയമേട് മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ഒരു കിലോ ഗ്രാം ജാസ്മിന്
1000 രൂപയ്ക്കാണ് വിറ്റതെന്ന് പ്ലവര്‍ അസോസിയേഷന് പ്രസിഡന്റ് മുഖിയ അറിയിച്ചു.
അതേസമയം മറ്റു പൂക്കളുടെ വിലയില്‍ ഇതുവരെ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. അതേസമയം ഓണ വിപണി സജീവമാകുമ്പോള്‍ മററു പൂക്കള്‍ക്കും വില വര്‍ധനവ് ഉണ്ടാകുമെന്നും വ്യാപാരികള്‍ പറയുന്നു.