ഋഷിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ലോകം അവസാനിച്ചതു പോലെയാണ തോന്നിയത്. ആകെ തകര്‍ന്നു, കുട്ടികളും…പിന്നെ എന്തു ചെയ്യണമെന്ന് ഒരു ഊഹവുമില്ലായിരുന്നു. പക്ഷെ തളര്‍ന്നു നില്ക്കാന് സമയമില്ലെന്ന് ബോധ്യമായതോടെ അത് അംഗീകരിച്ചേ പറ്റുവെന്ന് മനസിലായി പിന്നെ ഋഷിയെ ബോധ്യപ്പെടുത്തുകയായിരുന്ന ആദ്യ ശ്രമമെന്ന് മുന്‍ ബോളിവുഡ് താരവും ഋഷി കപൂറിന്റെ ഭാര്യയുമായ നീതു സിംഗ്.
കഴിഞ്ഞ പതിനൊന്നുമാസമായി ഋഷിയുടെ അസുഖത്തിനെതിരെ പടപൊരുതുകയായിരുന്നു കപൂര്‍ കുടുംബം. ചികിത്സയ്ക്കു ശേഷം സെപ്റ്റംബര്‍ ആദ്യമാണ് താര കുടുംബം നൂയോര്‍ക്കില്‍ നിന്നും തിരിച്ചെത്തിയത്. 4, 5 മാസം ഋഷിക്ക് സ്വയം അത് അംഗീകരിക്കാന്‍ പോലും പറ്റിയില്ലെന്ന് നീതു വ്യക്തമാക്കുന്നു.
ജനങ്ങളെ പേടിപ്പിക്കുന്ന രീതിയിലായിരുന്നു കാന്‍സര്‍ എന്ന രോഗത്തെ സിനിമയിലൊക്കെ അവതരിപ്പിച്ചത്. അന്ന് അങ്ങനെ ആയിരുന്നു എന്നാല്‍ ഇന്ന് കാന്‍സര്‍ എന്ന രോഗത്തെ ചെറുക്കാനുളള എല്ലാ വിധത്തിലുള്ള ചികിത്സയും നമുക്ക് ലഭ്യമാണ്. അതുകൊണ്ടു കാന്‍സറിനെ പേടിക്കേണ്ടതില്ലെന്ന് ഋഷികപൂര്‍ പറഞ്ഞു. അസുഖത്തെ അംഗീകരിക്കുക, ചികിത്സ തേടുക ഇതാണ് വേണ്ടതെന്ന് ഋഷി കപൂര്‍ പറഞ്ഞു.
അസുഖ സമയത്ത് തന്റെ കുടുംബം നല്കിയ പിന്തുണയാണ് തന്നെ തിരികെ കൊണ്ടു വന്നതെന്നും നീതു തന്നെ നോക്കിയത് ഒരു കൊച്ചു കുഞ്ഞിനെ പോലെയാണെന്നും ഋഷി പറഞ്ഞു. തന്റെ ഏറ്റവും മോശം അവസ്ഥയില്‍ തന്റെ കൂടെ നിന്ന് തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.