സൈക്ലിങ്ങ് താരമായി രജിഷയെത്തുന്ന ഫൈനല്‍സിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ജൂണിനു ശേഷം രജിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഫൈനല്‍സ്. രജിഷയുടെ അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് പുതിയതായി പുറത്തിറങ്ങിയ ടീസര്‍.
ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിങ് താരം ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്. ആദ്യത്തെ ടീസറിനും നല്ല സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ഓണ ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങുന്നത്.
നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറന്മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം കൈലാസ് മേനോന്‍. ചിത്രത്തിലെ മലയാള നടി പ്രിയ വാര്യരുടെ ഗാനാലാപനം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.















