മലയാളത്തിലെ എക്കാലത്തേയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗമായ ആകാശഗംഗ 2 കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സംവിധായകന് വിനയന് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന് എല്ലാവിധ പിന്തുണയും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
രമ്യാ കൃഷ്ണന് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖമായ ആരതിയാണ് നായികയായെത്തുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വിനയന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബിജിപാല്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായാണും രമേശ് നായരും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് "ആകാശഗംഗ॥" റിലീസിംഗ് പ്ലാൻ ചെയ്തിരിക്കുന്നു.. ഗ്രാഫിക്സും അറ്റ്മോസ് ശബ്ദവ്യന്യാസവും…
Posted by Vinayan Tg on Friday, September 13, 2019