മുംബൈ: സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ ഓഹരി വിപണയില്‍ വന്‍മുന്നേറ്റം. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 1921.15 പോയിന്റ് ഉയര്‍ന്നു. 38014.62 പോയിന്റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയില്‍ 569.40 പോയിന്റിന്റെ വര്‍ദ്ധനവ് ഉണ്ടായി. 11,274.20 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കാണ് പ്രധാനമായും നേട്ടമുണ്ടായത്. ബി. എസ്. ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 2,11,086 കോടി രൂപയില്‍ നിന്ന് 1,40,79839 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 2.11 ലക്ഷം കോടി രൂപയുടെ വര്‍ധനവ് ഉണ്ടായി. നിക്ഷേപകരുടെ സമ്പാദ്യത്തിലും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഓഹരി വിപണിയിലുണ്ടായത്.