സിനിമാ പ്രേമികള്‍ ഏറേ നാളായി കാത്തിരിക്കുന്ന ജെല്ലിക്കെട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം നിര്‍വഹിച്ചത്.
ഇടുക്കിയിലെ ഗ്രാമത്തില്‍ നിന്നും പോത്ത് കയറു പൊട്ടിച്ചൊടുന്നതും പിന്നീട് അതിനെ പിടിച്ചുകെട്ടാന്‍ ഒരു ഗ്രാമം മുഴുവന്‍ പിന്നാലെ പായുന്നതുമാണ് ടീസറിലുള്ളത്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലായിരുന്നു ജെല്ലിക്കെട്ടിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍ എന്നിവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിനും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.















