‘അച്ഛനെ പോലെ മകനും’, ബോളിവുഡ് താരങ്ങളായ അമിത്ഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് രാജ് ബന്‍സാല്‍ ഇങ്ങനെ കുറിച്ചത്. ഇന്ത്യയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍ എവിടെയെത്തിയാലും ആരാധകര്‍ പിന്നാലെ തന്നെയുണ്ടാകും. അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്യുന്നതു പോലെ തന്നെയാണ് മകന്‍ അഭിഷേകും ചെയ്യുന്നതെന്ന് താരപ്പെടുത്തിയാണ് രാജ് ബല്‍സാലിന്റെ പോസ്റ്റ്.
അതേസമയം ബന്‍സാലിന്റെ ട്വീറ്റിന് മറുപടിയുമായി അഭിഷേക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാ ആണ്‍മക്കളേയും പോലെ, ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ പക്ഷെ അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നാണ് അഭിഷേക് പറഞ്ഞത്.
ജെ.പി.ദത്ത നിര്‍മിച്ച റെഫ്യൂജി(2000) യിലൂടെയാണ് അഭിഷേകിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ശ്രദ്ധിക്കപ്പെട്ട സിനിമ 2004 ല്‍ പുറത്തിറങ്ങിയ ‘ധൂം’. മണിരത്‌നത്തിന്റെ ‘യുവ’ സിനിമയിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. മന്‍മര്‍സിയാനാണ് അഭിഷേകിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Like Father Like Son. @SrBachchan @juniorbachchan pic.twitter.com/i2BnZZh7Wa
— RAJ BANSAL (@rajbansal9) September 20, 2019















