ജയസൂര്യ- വിജയകുമാര്‍ ടീമിന്റെ പുതിയ ചിത്രമായ തൃശൂര്‍പൂരത്തില്‍ നിന്നും അനു സിതാര പിന്മാറി. പകരം സ്വാതി റെഡ്ഡി ചിത്രത്തില്‍ നായിക വേഷം ചെയ്യും. തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സ്വാതിയെ പരിഗണിക്കുകയായിരുന്നു.
രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിയെ തന്നെയായിരുന്നു ചിത്രത്തില്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ടായിരുന്നു അനു സിതാരയെ നായികയായി നിശ്ചയിച്ചത്. നിലവില്‍ അനു സിതാര പിന്മാറിയതോടെ സ്വാതിയെ തന്നെ ചിത്രത്തില്‍ പരിഗണിക്കുകയായിരുന്നു.
മാളയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. അടുത്ത മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും. ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രീകരണം സെപ്റ്റംബര്‍ 12നാണ് പുനരാരംഭിച്ചത്.
ചിത്രത്തിന്റെ കഥ,തിരക്കഥ, സംഗീതം ഇവ മുന്നും നിര്‍വഹിക്കുന്നത് രതീഷ് വേഗയാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ പ്രകാശ് വേലായുധനാണ്. ആട് 2-നു ശേഷം ജയസൂര്യയും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.