ന്യൂഡല്‍ഹി: ബോളീവുഡില്‍ തരംഗമാകാന്‍ നടന്‍ സെയ്ഫ് അലി ഖാന്‍. പുതിയ ചിത്രത്തിന്റെ ടീസറിലൂടെയാണ് സെയ്ഫിന്റെ മറ്റൊരു ശക്തമായ സാന്നിധ്യം ബോളീവുഡില്‍ നിറയുന്നത്. ലാല്‍ കപ്താന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം തീവ്രമായ പ്രതികാരദാഹവുമായി നടക്കുന്ന നാഗ സന്യാസിയുടെ കഥയാണ്.
അതിശക്തമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറയുന്ന ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത് ഫിലിം നിര്‍മ്മാതാവ് ആനന്ദ്‌റായ് തന്റെ ട്വിറ്ററിലൂടെയാണ്. ‘ചാരത്തില്‍ നിന്ന് ചാരത്തിലേയ്‌ക്ക്-പൊടിപടലങ്ങളിലൂടെ ഒന്നും ഒളിപ്പിക്കാതെയുള്ള ലാല്‍ കപ്താന്റെ പ്രതികാരം’ആ ഭീകരമായ പ്രതികാര വേട്ട ഒക്ടോബര്‍ 18നാണ് ബിഗ് സ്‌ക്രീനില്‍ നിറയുന്നത്. പ്രേക്ഷക ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആനന്ദ് ട്വിറ്ററിലൂടെ പറഞ്ഞു.
From ashes to ashes, from dust to dust – no hiding from #LaalKaptaan's vengeance, in this we trust. The deadly HUNT has begun! Be a part of his journey. #HuntBegins18Oct@ErosNow #SaifAliKhan @cypplOfficial @Nopisingh @zyhssn @deepakdobriyal #ManavVij https://t.co/kbVRsmFNcH
— AANAND L RAI (@aanandlrai) September 24, 2019
ഈ ഇയിടെ ഇറങ്ങിയ ടീസറില്‍ ശബ്ദ സാന്നിധ്യമായി സെയ്ഫ് അലി ഖാന്‍ തന്നെയാണ് നിറയുന്നത്. ചാരത്തില്‍ നിന്നുയര്‍ന്ന്, പൊടിപാറിച്ച് കണ്ണില്‍ അഗ്നിപാറിക്കൊണ്ട് പാഞ്ഞടുക്കുന്ന നാഗസന്യാസി പറയുന്നതെല്ലാം ജീവിതത്തെയും മരണത്തെയും കുറിച്ചാണ്.’ ഒരു മനുഷ്യന്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ കാലന്‍ തന്റെ പോത്തിന്റെ പുറത്തുകയറി ആ മനുഷ്യന് പുറകേ പിന്‍തുടരാന്‍ തുടങ്ങും’ നാഗസന്യാസി സെയ്ഫിന്റെ ഒരോ നിശ്വാസത്തിലൂടെ ആ കഥാപാത്രമായി നമ്മിലേയ്‌ക്കും നിറയുകയാണ്.
ശക്തമായ ശബ്ദസന്നിവേശങ്ങളും ഇരുളും വെളിച്ചവും പൊടിപടലങ്ങളും നിറഞ്ഞ ചിത്രീകരണങ്ങളും കാണിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഭാഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.സ്വാതന്ത്രത്തിന് മുന്‍പുള്ള ഭാരതത്തിന്റെ കൃത്യമായ പരിഛേദമായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമ പ്രേക്ഷകരെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തുമെന്നാണ് ട്രെയിലര്‍ റിവ്യൂകള്‍ കാണിക്കുന്നത.്















