ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയായ ലൂസിഫര്‍. നടന്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന് മോഹന്‍ലാലും, മുരളി ഗോപിയും വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. അതിനു മുമ്പ് തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന സൂചന സംവിധായകന്‍ പൃഥ്വിരാജ്. നല്‍കിയിരിക്കുകയാണ്.

‘ആശീര്‍വാദത്തോടെ ലാലേട്ടന്‍’ എന്ന പരിപാടിയുടെ വേദിയിലാണ് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളിഗോപിയും മൂന്നാംഭാഗത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘ലാലേട്ടന് ഇഷ്ടപ്പെട്ട ഒരു ചിന്ത, ആന്റണി പെരുമ്പാവൂര്‍ എന്ന മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മ്മാതാവ് പിന്തുണയ്‌ക്കാന്‍ തീരുമാനിച്ച ഒരു പ്രോജക്ട്, മുരളിക്ക് ഏത് സംവിധായകനെ വേണമെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. അത് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിടത്താണ് ഞാനൊരു സംവിധായകനായതെന്നും പൃഥി പറഞ്ഞു.

ലൂസിഫറിന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്നു സിനിമകള്‍ വേണ്ടിവരുമെന്ന് തുടക്കത്തില്‍ തന്നെ അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ഇത് പുറത്ത് പറയരുതെന്ന് മുരളി തന്നോട് പറഞ്ഞിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
ആദ്യസിനിമ എടുത്ത് ചളമാക്കിയാല്‍ പിന്നെ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന് കരുതിയാണ് അത് ആദ്യമേ പറയാതിരുന്നതെന്നും പൃഥ്വി പറഞ്ഞു. 2020 അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വി വ്യക്തമാക്കി.















