മുംബൈ: ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 18 കമ്പനികള്‍. ഫോബ്സ് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുമുള്ള 18 കമ്പനികള്‍ ഇടംപിടിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയത് ഇന്‍ഫോസിസാണ്. ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഇന്‍ഫോസിസ് നേടി. മുന്‍ വര്‍ഷത്തെ പട്ടികയില്‍ 31-ാം സ്ഥാനമായിരുന്നു ഇന്‍ഫോസിസിന്.
പട്ടികയില്‍ ടിസിഎസ്സിന് 22-ാം സ്ഥാനവും ടാറ്റാ മോട്ടോഴ്സിന് 31-ാം സ്ഥാനവും ലഭിച്ചു. 250 കമ്പനികളുടെ പട്ടികയാണ് ഫോബ്സ് തയ്യാറാക്കിയത്. പട്ടികയില്‍ 250 കമ്പനികളില്‍ 59 എണ്ണം യുഎസ് കമ്പനികള്‍ കരസ്ഥമാക്കി. കമ്പനികളുടെ എണ്ണത്തില്‍ തൊട്ടടുത്ത് നില്ക്കുന്ന മൂന്ന് സ്ഥാനക്കാര്‍ ജപ്പാന്, ചൈന, ഇന്ത്യ എന്നിവയാണ്.
ടാറ്റാ സ്റ്റീല്‍ (105), ലാര്‍സന്‍ ആന്റ് ട്യൂബ്രോ (115), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (117), എച്ച്ഡിഎഫ്സി (135), ബജാജ് ഫിന്‍സെര്‍വ് (143), പിരാമല്‍ എന്റര്‍പ്രൈസസ്(149), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (153), എച്ച്സിഎല്‍ ടെക്നോളജീസ് (155), ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്(157), വിപ്രോ(168), എച്ച്ഡിഎഫ്സി ബാങ്ക്(204), സണ്‍ ഫാര്‍മ ഇന്‍ഡസ്ട്രീസ്(217), ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (224),ഐടിസി(231), ഏഷ്യന്‍ പെയിന്റ്സ് (248) എന്നിവ പട്ടികയില്‍ ഇടംനേടി.