മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷം ലാഭത്തോടെ തുടക്കം. ഓഹരി വിപണി ആരംഭിച്ചു ആദ്യമണിക്കൂറുകളില്‍ തന്നെ സെന്‍സെക്സിന് 350 പോയിന്റ് നേട്ടമുണ്ടായി.
413 ഓഹരികള്‍ നേട്ടത്തിലും 25 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുകയാണ്. ഓട്ടോ, മെറ്റല്‍, എഫ്എംസിജി, ഐടി, ഇന്‍ഫ്ര, ഊര്‍ജം, ഫാര്‍മ എന്നി മേഖലകള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ് സ്മോള്‍ ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ്.
അമേരിക്ക-ചൈന വ്യാപാരയുദ്ധത്തില്‍ പരിഹാരശ്രമങ്ങള്‍ ഉടനുണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് ആഗോളവിപണിയില്‍ ഉണര്‍വ് ഉണ്ടാക്കിയത്.