ന്യൂഡല്‍ഹി: മാന്‍വേട്ടകേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് സല്‍മാന്‍ഖാന്‍ ഒഴിഞ്ഞുമാറുന്നുവെന്ന് അഭിഭാഷകന്‍ .ജോധ്പൂര്‍ സെഷന്‍സ് കോടതിയില്‍ സല്‍മാന്‍ ഖാന്റെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള മാന്‍വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.
അതേ സമയം സല്‍മാന്റെ കുടുംബാംഗങ്ങള്‍ കോടതിയില്‍ വാദം കേള്‍ക്കാനായി ഹാജരായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ വ്യക്തമാക്കി . സല്‍മാന്‍ ഖാന്‍ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നേരത്തെയുള്ള നിര്‍ദ്ദേശം.
ജൂലൈയില്‍ ആയിരുന്നു കേസില്‍ അവസാന വാദം നടന്നത്. സെപ്റ്റംബര്‍ 27 ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ സല്‍മാന്‍ ഖാന് ജാമ്യം നിഷേധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു കഴിഞ്ഞ കുറേ മാസങ്ങളായി കേസില്‍ സല്‍മാന്‍ ഖാന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.
അതേ സമയം മാന്‍വേട്ട കേസില്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന് സോഷ്യല്‍മീഡിയയിലൂടെ ഭീഷണി ഉണ്ടായിരുന്നു .















