ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവുമായി ഓണ്‍ലൈന്‍ വിപണികളായ ഫ്ലിപ്പ്കാർട്ടിന്റേയും ആമസോണിന്റേയും സെയില്‍ ആരംഭിച്ചു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് സെയില്‍. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഡ്യൂറബിള്‍സ് തുടങ്ങിയവയ്ക്ക് വന്‍ വിലക്കുറവാണ് ഇരുകമ്പനികളും ഒരുക്കിയിരിക്കുന്നത്.
റിയല്‍ മീ, ഓപ്പോ, ഷവോമി, സാംസങ്, മോട്ടറോള, ഹോണര്‍, നോക്കിയ, വിവോ എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ ലഭിക്കുന്നത്.
ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെയാണ് വിലക്കിഴിവ്. ഫോണ്‍ കവറുകള്‍, പവര്‍ബാങ്ക്, ലാപ്ടോപ്പ്, ഹെഡ്സെറ്റ് എന്നിവയ്ക്കും വന്‍ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ്, എ സി എന്നീ ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ്. വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ക്യാമറ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കും ഗ്രോസറി സാധനങ്ങള്‍ക്കും വന്‍വിലക്കിഴിവാണ് കമ്പനി നല്‍കുന്നത്.
എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലും ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറാണ് ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഡ്യൂറബിള്‍സ് തുടങ്ങിയവയ്ക്കും വണ്‍പ്ലസ് 7 പ്രോ, ഐഫോണ്‍ XR, സാംസങ് ഗ്യാലക്സി നോട്ട് 9, റെഡ്മി 7 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ക്കും വന്‍ വിലക്കുറവാണ് സെയിലില്‍ ലഭിക്കുന്നത്. എസ് ബി ഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.