തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സെയ്റ നരസിംഹ റെഡ്ഡി’യിലെ ‘ഓ സൈറ’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. തമന്നയും നയന്‍താരയും ഒന്നിച്ച ഗാനത്തില്‍ ചിരഞ്ജീവിയുടെ സംഘട്ടന രംഗങ്ങളുമുണ്ട്.
തമിഴകത്തെ താരറാണിമാരായ നയന്‍താരയും തമന്നയും ഒപ്പത്തിനൊപ്പം മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ്. അമിത് ത്രിവേഠിയാണ് ഗാനത്തിന് സംഗീതം പകര്‍ന്നത്. വരികള്‍ കര്‍ക്കിയുടേതാണ്. സുനിതി ചൗഹാനും ശ്രേയ ഘോഷലും ചേര്‍ന്നാണു ഗാനം ആലപിച്ചത്. സെയ്റ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിക്കു പുറമേ അമിതാഭ് ബച്ചന്, വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ് തുടങ്ങി വന്‍ താരനിരയുണ്ട്.
രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന് എത്തുന്നത്.
സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സെയ്റ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.