മുംബൈ: ഒക്ടോബര്‍ മാസത്തിന്റെ ആദ്യദിനം നേട്ടത്തോടെ തുടങ്ങി ഓഹരിവിപണി. സെന്‍സെക്‌സ് 237 പോയന്റ് നേട്ടത്തില്‍ 38905ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 11554 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബാങ്ക്, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ബിപിസിഎലിന്റെ ഓഹരി വിലയിലും ഏഴ് ശതമാനം വര്‍ധനവുണ്ടായി. ബിഎസ്ഇയിലെ 460 കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്.
ഐഒസി, ഐസിഐസിഐ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.















