പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം , മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മോഹൻലാൽ തന്നെയാണ് റിലീസിംഗ് തീയതി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ പങ്ക് വച്ചത് .
ബിഗ് ബജറ്റ് ചിത്രമായ മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത് .
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ് ബജറ്റിലാണ് നിർമിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.