മലയാളി താരം മഞ്ജു വാര്യരും ധനുഷും ഒരുമിച്ച തമിഴ് ചിത്രം അസുരന്റെ വ്യജ പതിപ്പ് തമിഴ് റോക്കേഴ്സില്‍. ചിത്രം നിരവധി പേര് ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. ഇത് ചിത്രത്തിന്റെ ബോക്സോഫിസ് കളക്ഷനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ധനുഷിന്റെ ആരാധകരും കടുത്ത നിരാശയിലാണ്.
ജാതിയും സാമ്പത്തിക അസമത്വവും കൊടിക്കുത്തിവാഴുന്ന സ്വാതന്ത്യാനന്തര ഇന്ത്യയാണ് അസുരന് ചിത്ത്രതിന്റെ പ്രമേയം. പൂമണി എഴുതിയ വെക്കൈ എന്ന നോവല്‍ ആധാരമാക്കിയാണ് അസുരന് ഒരുക്കിയിരിക്കുന്നത്. ചിത്ത്രില്‍ ഇരട്ട ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന മഞ്ജു വാര്യര്‍ക്ക് കിട്ടിയ ശക്തമായ റോളാണ് അസുരനിലെ പച്ചൈയമ്മ എന്ന കഥാപാത്രം.
ഇറങ്ങുന്ന സിനിമകളുടെയെല്ലാം വ്യാജ കോപ്പികള്‍ തമിഴ്റോക്കേഴ്സില്‍ ലഭ്യമാണ്. സിനിമ റിലീസ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ പുതിയ സിനിമകള്‍ നെറ്റില്‍ ലഭ്യമാണ്.ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതുവരെ സൈബര്‍ സെല്ലിന് കഴിഞ്ഞിട്ടില്ല.