Entertainment

പച്ചൈയമ്മ, നിങ്ങള്‍ ഒരു അത്ഭുതമാണ്, മഞ്ജു വാര്യരെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി

സുരനിലൂടെ അന്യ ഭാഷയിലേക്ക് ആദ്യ ചുവട് വെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍. ചിത്രം മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം തന്നെ മഞ്ജു വാര്യരുടെ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ കാഴ്ച വെയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.

നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം വരവില്‍ മഞ്ജുവിന് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് അസുരനിലെ പച്ചൈയമ്മ. നിരവധി പേരാണ് മഞ്ജവാര്യരെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ, യുവനായികമാരില്‍ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയും മഞ്ജുവിനെ അഭിനന്ദിക്കുകയാണ്.

‘അസുരന്‍’ കണ്ടിറങ്ങിയതിനു പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഐശ്വര്യ മഞ്ജുവിനെ അഭിനന്ദിച്ചത്. ധനുഷിന്റെ പ്രകടനത്തെയും ഐശ്വര്യ എടുത്തു പറയുന്നുണ്ട്. ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞ് മഞ്ജുവാര്യരും കമന്റ് ചെയ്തിട്ടുണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍.

പൂമണി എഴുതിയ വെക്കൈ എന്ന നോവല്‍ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇരട്ട ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കിയത് കമ്പോസറായ ജി വി പ്രകാശാണ്.

223 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close