ന്യൂഡല്‍ഹി: ഇന്ത്യയിലെ 500 നഗരങ്ങളിലേക്ക് സേവനം വ്യാപിപിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖല സ്വിഗ്ഗി. 2019 ഡിസംബര്‍ മാസത്തോടെ 600 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് സ്വിഗ്ഗിയുടെ തീരുമാനം. സ്വിഗ്ഗി സി ഇ ഒ വിവേക് സുന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ബില്ല്യണ്‍ ഇന്ത്യക്കാരിലേക്ക് എത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിതം ലളിതമായി മുന്നോട്ട് നയിക്കാന്‍ സാധിക്കുന്ന മറ്റാരും നല്‍കാത്ത അനുയോജ്യ വഴികളാണ് സ്വിഗ്ഗി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 1.4 ലക്ഷം ഭക്ഷണശാലകളാണ് സ്വിഗ്ഗിയുമായി സഹകരിക്കുന്നത്. രാജ്യത്തെ 3 ടയര്‍ 4 ടയര്‍ മേഖലയിലേക്ക് വികസിക്കാനാണ് സ്വിഗ്ഗിയുടെ ശ്രമം. ഇതിലൂടെ ഇന്ത്യന്‍ ജനതയുടെ നാലിലൊന്ന് വിഭാഗത്തിന് സ്വിഗ്ഗിയുടെ സേവനം ആസ്വദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിവേക് സുന്ദര്‍ വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ സ്വിഗ്ഗിയില്‍ അംഗമായത് 60,000 ത്തില്‍ അധികം ഭക്ഷണശാലകളാണ്.