ബിഗ് ബില്ല്യണ്‍ ഡേയ്സിന് പിന്നാലെ ഓഫര്‍ പെരുമഴയുമായി ഫ്ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി സെയില്‍ എത്തുന്നു. ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് സെയില്‍. ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഒക്ടോബര്‍ 11 രാത്രി 8 മണി മുതല്‍ ഓഫര്‍ ലഭ്യമാകും. 50,000 ത്തോളം ഉല്പന്നങ്ങള്ക്ക് 75 ശതമാനം വരെ ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവധ ഉല്പന്നങ്ങള്ക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്.
പ്രധാന ഓഫറുകള്‍ സെയില്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമെ പ്രഖ്യാപിക്കൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.
വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.