മുംബൈ: ഉല്പന്നങ്ങള്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലബ്രേഷന് സ്പെഷ്യല്‍ സെയില്‍ എത്തുന്നു. സ്മാര്‍ട്ട് ഫോണുകള്‍, ടിവികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള്ക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് സെയില്‍.
സ്മാര്‍ട്ട ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നോ കോസ്റ്റ് ഇ എം ഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. വണ്‍പ്ലസ്, ഐഫോണ്‍, സാംസങ്, റെഡ്മി, വിവോ, ലെനോവ, ഓപ്പോ, റിയല്‍മീ എന്നിവയ്ക്ക് വന്‍ വിലക്കുറവ് ലഭിക്കും.