മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്ലീം വനിതകള്‍. രാജ്യത്തെ മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ചെയ്ത കാര്യങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുസാഫര്‍നഗറില്‍ നിന്നുള്ള ഒരു സംഘം മുസ്ലീം വനിതകളാണ് മോദിക്ക് വേണ്ടി ക്ഷേത്ര നിര്‍മ്മാണത്തിനൊരുങ്ങുന്നത്.
റൂബി ഘാനി എന്ന സ്ത്രീയാണ് വനിതാ സംഘത്തിന്റെ നേതാവ്. രാജ്യത്തെ മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്കുള്ള ആദരസൂചകമായാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നരേന്ദ്ര മോദി മുത്വലാഖ് നിരോധിച്ചു, സ്വന്തമായി വീടും ഗ്യാസ് കണക്ഷനും തന്നു. ഇതില്‍പ്പരം ഒരാള്‍ക്ക് എന്താണ് വേണ്ടതെന്നു ചോദിച്ച റൂബി നരേന്ദ്ര മോദിയെ മുസ്ലീം വിരുദ്ധനെന്ന് മുദ്ര കുത്തരുതെന്നും ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങള്‍ നിരന്തരം ആദരിക്കുന്ന നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തു നിന്നും ലഭിക്കുന്ന അംഗീകാരമാണിതെന്ന് വ്യക്തമാക്കിയ വനിതകളുടെ സംഘം ക്ഷേത്രത്തിന്റെ നിര്‍മ്മാണം ചൂണ്ടിക്കാട്ടി ജില്ലാ മജിസ്ട്രേറ്റിന് മുന്‍പാകെ നിവേദനവും സമര്‍പ്പിച്ചു കഴിഞ്ഞു. മുസ്ലീം സ്ത്രീകള്‍ മോദിക്കൊപ്പമുണ്ടെന്നും സ്വന്തം ചെലവിലാണ് നരേന്ദ്ര മോദിക്ക് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയെന്ന് റൂബി ഘാനി വ്യക്തമാക്കി.