ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലബ്രേഷന് സ്പെഷ്യല്‍ വില്‍പ്പന ആരംഭിച്ചു. ഒക്ടോബര്‍ 17 നാണ് ഓഫര്‍ വില്‍പ്പന അവസാനിക്കുന്നത്. വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വരെയാണ് വിലക്കിഴിവ്. ടിവികള്‍ക്ക് നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റോളേഷന്‍ എന്നീ സേവനങ്ങളും ലഭിക്കും.
30,000 ത്തില്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് വിലക്കുറവ്. വിലക്കിഴിവിന് പുറമെ എക്സ്ചേഞ്ച് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ, സൗജന്യ സ്ക്രീന്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയും ലഭിക്കും.
ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെയാണ് വിലക്കിഴിവ്. വാച്ചുകള്‍, ബാഗുകള്‍, ഷൂസുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ചെരുപ്പുകള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വണ്‍പ്ലസ്, ഐഫോണ്‍, സാംസങ്, റെഡ്മി, വിവോ, ലെനോവ, ഓപ്പോ, റിയല്‍മീ എന്നീ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ സെയില്‍ ഉണ്ടാകും.