ബിഗ് ബില്ല്യണ്‍ ഡേയ്സിന് പിന്നാലെ ഓഫര്‍ പെരുമഴയുമായി ഫ്ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി സെയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 16 വരെയാണ് സെയില്‍. ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള്ക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്.
എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
റിയല്‍ മീ, ഓപ്പോ, ഷവോമി, സാംസങ്, മോട്ടറോള, ഹോണര്‍, നോക്കിയ, വിവോ എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഡിസ്കൗണ്ടാണ് സെയിലില്‍ ലഭിക്കുന്നത്.
ഫോണ്‍ കവറുകള്‍, പവര്‍ബാങ്ക്, ലാപ്ടോപ്പ്, ഹെഡ്സെറ്റ് എന്നിവയ്ക്കും വന്‍ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ്, എ സി എന്നീ ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ്. വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ക്യാമറ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കും ഗ്രോസറി സാധനങ്ങള്‍ക്കും വന്‍വിലക്കിഴിവാണ് കമ്പനി നല്‍കുന്നത്.