മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്സ് 112 പോയന്റ് ഉയര്‍ന്ന് 39163 പോയന്റ് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 23 പോയിന്റ് നേട്ടത്തില്‍ 11609 പോയിന്റിലാണ്.
ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികളള് നഷ്ടത്തിലുമാണ്. യെസ് ബാങ്ക് നേട്ടത്തോടെ മുന്നിലാണ്. ബാങ്കിന്റെ ഓഹരി 18 ശതമാനം ഉയര്‍ന്നു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. റിലയന്‍സിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്.
വിദേശ നിക്ഷേപകര്‍ ഓഹരിവിപണിയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.