കൊച്ചി: ലോകത്ത് ഏറ്റവും വിജയകരമായി മുന്നേറുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ഹൂറൂണ് റിസേര്‍ച്ച് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 100 കോടി ഡോളറിന് മുകളില്‍ മൂല്യമുള്ള 206 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളാണ് ചൈനയിലുള്ളത്. യുഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. 203 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളാണ് യുഎസിന് ഉള്ളത്.
ഇന്ത്യയില്‍ 21 സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബിലുള്ളത്. രാജ്യത്ത് ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പെയ്മെന്റ്സ് സൊല്യൂഷന് പ്ലാറ്റ്ഫോമായ വണ്‍ 97 കമ്മ്യൂണിക്കേഷനാണ്. 1000 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം. 600 കോടി ഡോളര്‍ മൂല്യവുമായി ഒല കാബ്സ്, എഡ്ടെക്ക് കമ്പനിയായ ബൈജൂസ് എന്നിവ രണ്ടാം സ്ഥാനത്തുണ്ട്. ട്രാവല്‍ സ്റ്റേ കമ്പനിയായ ഓയോ റൂംസിന്റെ മൂല്യം 500 കോടി ഡോളറാണ്.
ലോകത്തില്‍ 80 ശതമാനം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും ചൈന,യുഎസ് എന്നി രാജ്യങ്ങളിലാണ്. 25 രാജ്യങ്ങളിലായി 494 യൂണികോണ്‍ കമ്പനികളാണ് ലോകത്തുള്ളത്.