ന്യൂഡല്‍ഹി: ടിക് ടോക് ഇന്ത്യാ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗില് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു അദ്ദേഹം. വാള്‍ട്ട് ഡിസ്നി, യൂ ടി വി, വയകോം എന്നീ കമ്പനികളിലും അദ്ദേഹം സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മാദ്ധ്യമ വിനോദ സ്ഥാപനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അദ്ദേഹത്തിനുണ്ട്.
ടിക് ടോക്കിന്റെ ഇന്ത്യയുടെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ വളരുന്ന ഡിജിറ്റല്‍ കമ്മ്യൂണിറ്റിക്കായി കൂടുതല്‍ മൂല്യമുള്ള പ്ലാറ്റ്ഫോമായി ടിക് ടോക്കിനെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
200 ദശലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക്കിനുള്ളത്. 2017 ലാണ് ടിക് ടോക് ഇന്ത്യയിലെത്തുന്നത്. ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍, മുംബൈ, ദുബായ്, സിങ്കപ്പൂര്‍, ജക്കാര്‍ത്ത, ടോക്കിയോ, സിയോള്‍ എന്നിവടങ്ങളിലാണ് ടിക് ടോക്കിന്റെ ആഗോള സ്ഥാപനങ്ങള്‍.