ആലപ്പുഴ ; എൻഎസ്എസിന്റെ അടവുനയം അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്. എൻഎസ്എസും എസ്എൻഡിപിയും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി പരാജയപ്പെട്ടവരാണ്. എല്‍ഡിഎഫ് വഴിത്താരയിൽ ജാതി സ്വാധീനം ഉണ്ടാകരുത് .
സാമുദായിക സംഘടനകളുടെ പണി രാഷ്ട്രീയമല്ല . കോൺഗ്രസും എസ്എൻഡിപിയും എൻ എസ് എസും അമേരിക്കയുടെ കിമ്പളം വാങ്ങിയാണ് 57 ലെ സർക്കാരിനെ കൊന്നത് . പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാർ ഇത്തവണയും സമരത്തെ തള്ളി പറഞ്ഞുവെന്നും വിഎസ് പറഞ്ഞു.
പുന്നപ്ര – വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു വിഎസിന്റെ പ്രസ്താവന .