മാലിന്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍ക്ക് പകരം ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് പോളണ്ടിലെ ബയോട്രെ എന്ന കമ്പനി. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോതമ്പ് തവിടില്‍ നിര്‍മ്മിച്ച പാത്രങ്ങള്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.
സുരക്ഷിതവും ആരോഗ്യദായകവുമായ ഗോതമ്പിലാണ് പ്ലേറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭക്ഷണം വിളമ്പി കഴിച്ച ശേഷം പ്ലേറ്റും ധൈര്യമായി കഴിക്കാം. ഭക്ഷ്യ യോഗ്യമായ സ്പൂണുകളും ഫോര്‍ക്കുകളുമെല്ലാം കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
പോളണ്ടിലെ സാംബ്രോവില് ജേഴ്സി വൈസോക്ക് എന്ന വ്യക്തയാണ് ബയോട്രെം കമ്പനി ആരംഭിച്ചത്. ഗോതമ്പ് പൊടിയുണ്ടാക്കുമ്പോള്‍ മിച്ചം വരുന്ന തവിടാണ് പാത്രം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. തണുത്തതും ചൂടുള്ളതുമായ ഭക്ഷണം ഈ പാത്രങ്ങളിലൂടെ വിളമ്പാം. വര്‍ഷത്തില്‍ ഒന്നരക്കോടിയോളം പ്ലേറ്റുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും വടക്കേ അമേരിക്കയിലേക്കും ഓസ്ട്രിയയിലേക്കുമെല്ലാം പ്ലേറ്റുകള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ദിനംപ്രതി പ്ലേറ്റിന് ആവശ്യക്കാര്‍ കൂടി വരികയാണെന്നും കമ്പനി പറയുന്നു.