മുംബൈ: ഗോ എയര്‍ വിമാനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചത്. നവംബര്‍ 6 മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 1,214 രൂപ മുതലാണ് ആഭ്യന്തരയാത്ര നിരക്കുകള്‍. 6,714 രൂപ മുതലാണ് അന്താരാഷ്ട്ര നിരക്കുകള്‍ ആരംഭിക്കുന്നത്.
ഗോ എയറിന്റെ വൈബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഓഫര്‍ ലഭിക്കുകയുള്ളു. 25 റൂട്ടുകളിലാണ് ഗോ എയര്‍ ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുന്നത്. എട്ട് വിദേശ രാജ്യങ്ങളിലേക്കാണ് ഗോ എയറിന്റെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍.
ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ചണ്ഡിഗഡ്, ജമ്മു, കൊച്ചി, ഗുവാഹട്ടി, കൊല്‍ക്കത്ത, കണ്ണൂര്‍, ലക്നൗ, മുംബൈ, പട്ന, ശ്രീനഗര്‍, പൂനെ, റാഞ്ചി, നാഗ്പൂര്‍, ജയ്പൂര്‍, അഹമ്മദാബാദ്, ഐസ്വാള്‍, പോര്‍ട്ട്ബ്ലയര്‍, ബംഗളുരു, ഭുവനേശ്വര്‍,
എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ദുബായ്, കുവൈറ്റ്, സിങ്കപ്പൂര്‍, ബാങ്കോക്ക്, അബുദാബി, മസ്ക്ക്റ്റ് എന്നീ വിദേശ രാജ്യങ്ങളിലേക്കും ഗോ എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.