സ്മരണ ദിനം, ദേശീയദിനാഘോഷം എന്നിവ പ്രമാണിച്ച് യുഎഇയിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്.ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് അവധി ലഭിക്കുക. നാലിന് സ്കൂളുകൾ തുറക്കും.ഡിസംബർ ഒന്നിനാണ് യുഎഇ സ്മരണ ദിനം. സ്മരണ ദിനത്തിൽ യുഎഇയിൽ പൊതു അവധിയായിരിക്കുമെന്ന് മന്ത്രിസഭ നേരത്തെ അറിയിച്ചിരുന്നു.രണ്ടിനും മൂന്നിനുമാണ് ദേശീയ ദിനാഘോഷ അവധികൾ.