കൊച്ചി ; മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ . ചില കാര്യങ്ങൾ പണ്ട് മുതൽ അനുവർത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യം , മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്നും കാന്തപുരം പറഞ്ഞു .
അയോദ്ധ്യക്കേസിൽ പുനപരിശോധന ഹർജി നൽകണമെന്നതാണ് തന്റെ അഭിപ്രായം . ഇക്കാര്യത്തിൽ മുസ്ലിം വ്യക്തി നിയമ ബോർഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം പറഞ്ഞു .
വിധിയിൽ പുനപരിശോധന ഹർജി നൽകുകയാണ് വേണ്ടത്. ഓൾ ഇന്ത്യ മുഫ്തി അസോസിയേഷൻ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കാന്തപുരം പറഞ്ഞു .
അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്കാന് ഒരുങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് .മസ്ജിദ് നിര്‍മാണത്തിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.