മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി സെന്‍സെക്സ്. സെന്‍സെക്സ് 346 പോയിന്റ് ഉയര്‍ന്ന് 40,816 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്കാണെത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ്. നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 12,020 നേട്ടത്തിലെത്തി.
ബിഎസ്ഇ യുടെ ടെലികോം ഇന്‍ഡക്സ് മൂന്ന് ശതമാനം ഉയര്‍ന്നു. 19 സെക്ടറുകളില്‍ 11 എണ്ണത്തിലും വ്യാപാര മുന്നേറ്റം പ്രകടമാണ്. ഡിസംബര്‍ മുതല്‍ താരിഫ് ഉയര്‍ത്താനുള്ള പദ്ധതികള്‍ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ – ഐഡിയയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെലികോം ഓഹരികളില്‍ മുന്നേറ്റമുണ്ടായത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ, ഹെല്‍ത്ത് കെയര്‍, ഇന്‍ഡസ്ട്രിയല്‍സ് ആന്‍ഡ് ക്യാപിറ്റല്‍ ഗുഡ്സ് വിഭാഗങ്ങള്‍ക്ക് ഒരു ശതമാനമാണ് നേട്ടമുണ്ടാക്കാനായത്. ഐ സി ഐ സി ഐ, ഒ എന്‍ ജി സി, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് എന്നീ ഓഹരികളും നേട്ടത്തിലാണ്.