മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്കില്‍ നിന്നും നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. ചികിത്സാ സംബന്ധമായി അടിയന്തര സാഹചര്യം വന്നാല്‍ ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ അനുവദിക്കും. ഇതിനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാല്‍ മതി.
മുംബൈ ഹൈക്കോടതിയിലാണ് ആര്‍ബിഎ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. നിലവില്‍ 50,000 രൂപ വരെ പിന്‍വലിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നത്.
വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ആറുമാസത്തേക്ക് ആര്‍ബിഐ പിഎംസി ബാങ്കിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 1000 രൂപയാണ് ആദ്യം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് അനുമതി നല്‍കിയത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയര്‍ത്തിയിരുന്നു.