ന്യൂഡല്‍ഹി: മൂന്നു റഫേല്‍ യുദ്ധ വിമാനങ്ങള്‍ കൂടി ഫ്രാന്‍സ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് ലോകസഭയില്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വ്യോമസേന പൈലറ്റ്മാര്‍ക്കും ടെക്‌നീഷന്മാര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മൂന്നു വിമാനങ്ങളും ഫ്രാന്‍സില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചത്.
അടുത്ത വര്‍ഷം മെയ് മാസത്തോടെ നാല് റഫേല്‍ കൂടി ഇന്ത്യയില്‍ എത്തുമെന്നാണ് കരുതുന്നത്. കരാര്‍ പ്രകാരം ബാക്കിയുള്ള വിമാനങ്ങള്‍ 2022-സെപ്റ്റംബറോടെ ഇന്ത്യയിലേക്ക് എത്തും.
കഴിഞ്ഞ മാസം ആദ്യ ആര്‍ബി-001 റഫേല്‍ യുദ്ധവിമാനം ഫ്രഞ്ച് നിര്‍മ്മാണ കമ്പനിയായ ഡാസോ ഏവിയേഷന്‍ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു. പ്രതിരോധ മന്ത്രി ഫ്രാന്‍സില്‍ നേരിട്ടെത്തിയാണ് വിമാനം ഏറ്റുവാങ്ങിയത്.















